പട്ടാമ്പി: ഇടതുപക്ഷ ഗവൻമെൻ്റ് അധികാരത്തിലെത്തിയതിന് ശേഷം നിരവധി വാഗ്ദാനങ്ങളാണ് പ്രവാസി സമൂഹത്തോട് ചെയ്തത് കേരളത്തിൻ്റെ സാമ്പത്തിക നിലനിൽപ്പായി വർത്തിക്കുന്ന പ്രവാസികൾക്ക് മുന്നിൽ നിരത്തിയ ഒരു വാഗ്ദാനങ്ങളും ഇടത് സർക്കാർ പാലിക്കപെട്ടിട്ടില്ല പ്രവാസികളോട് അനുകമ്പയില്ലാത്ത സർക്കാരാണ് ഇടത് പക്ഷമെന്ന് കെ എം സി സി ദുബൈ സംസ്ഥാന ഉപാദ്ധ്യക്ഷൻ വി മുഹമ്മദ്.
പട്ടാമ്പി മുൻസിപ്പാലിറ്റിയിലെ ഇരുപത്തിമൂന്നാം ഡിവിഷൻ ( പരുവ ക്കടവ് )വാർഡ് കൺവെൻഷനിൽ ' സംസാരിക്കുകയായിരുന്നു അദ്ധേഹം
.തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു വരുന്ന മെമ്പർമാർ പ്രവാസികളുടെ സഹയാത്രികരാണ് വിദേശ രാജ്യങ്ങളിലിരുന്നു തങ്ങളുമായി ബന്ധപെട്ട നാടുകളിലെ ആശങ്കപെടുന്ന വിഷയങ്ങളിൽ ആദ്യമായി ബന്ധപെടുന്നവർ തിരഞ്ഞെടുക്കപ്പെടുന്ന ഇത്തരം മെമ്പർ മാരെയാണെന്നും പട്ടാമ്പി മുൻസിപ്പാലിറ്റിയുടെ വികസനാത്മകമായ മാറ്റത്തിന് ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ലത്തീഫ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ടിപി ഷാജി ഉദ്ഘാടനം ചെയ്തു
കെ പി ബാപ്പുട്ടി, സി എ സാജിദ്, ഇ ടി ഉമ്മർ, ജിതേഷ് മോഴിക്കുന്നം, എം കെ മുഷ്താഖ്, കെ ബഷീർ, ഉമ്മർ കിഴായൂർ, എ കെ നിസാർ, നജുമുദ്ധീൻ, സുലൈഖ നിസാർ, ഷഫീഖ് പരുവക്കടവ് എന്നിവർ സംസാരിച്ചു.
ഇരുപത്തിമൂന്നാം വാർഡ് സ്ഥാനാർത്ഥി ഷെഫീഖ് പുഴക്കൽ, ഇരുപത്തിനാലാം ഡിവിഷൻ സ്ഥാനാർത്ഥി സുലൈഖ നിസാറിനെയും വിജയിപ്പിക്കാൻ വേണ്ട പ്രചാരണ പ്രവർത്തനങ്ങൾക്ക് കൺവെൻഷൻ രൂപം നൽകി

