പട്ടാമ്പി : കുളപ്പുള്ളി–പട്ടാമ്പി റോഡ് നവീകരണത്തിന്റെ ഭാഗമായി
പട്ടാമ്പി പട്ടണത്തിൽ റോഡ് നവീകരണം തുടങ്ങി.
മേലേ പട്ടാമ്പി മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗമാണ് ഇനി പുതുക്കി നിർമ്മിക്കുന്നത്.
ഇവിടെ റോഡിന് വീതി കൂട്ടുകയാണ്.
നിലവിൽ മേലേ പട്ടാമ്പി സിഗ്നൽ ജംഗ്ഷൻ മുതൽ റെയിൽവേ കമാനം വരെ
റോഡ് നിരപ്പാക്കൽ, മെറ്റലിങ് ജോലികൾ എന്നിവ പുരോഗമിക്കുന്നു.
കമാനത്തിനപ്പുറം അഴുക്കുചാൽ നിർമാണവും നടക്കുന്നു.വൈദ്യുതത്തൂണു കൾ മാറ്റിസ്ഥാപിക്കൽ, ജലവിതരണപ്പൈപ്പുകൾ മാറ്റിസ്ഥാപിക്കൽ എന്നിവ പൂർത്തിയാക്കിയക്കിയ ശേഷമാണ് റോഡ് നവീകരണം തുടങ്ങിയത്. റോഡ് നിരപ്പാക്കി മെറ്റലിങ് നടത്തുന്ന പണികളാണ് നിലവിൽ നടത്തുന്നത്.

