പട്ടാമ്പി: സാധാരണ ജനങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ അടിസ്ഥാന വിഷയങ്ങളെ മറന്ന് കൊണ്ടാണ് ഇടത് സർക്കാർ മുന്നോട്ട് പോകുന്നെതെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സിഎഎംഎ കരീം. വെള്ളക്കരവും ,ഭൂനികുതിയും കരൻ്റ് ചാർജുമെല്ലാം കുത്തനെ വർദ്ധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്ന പിണറായി സർക്കാർ തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് ക്ഷേമപെൻഷനുകളിൽ നൂറോ ഇരുന്നോറോ രൂപ അധികം നൽകി സാധാരണക്കാരായ ജനങ്ങളെ വിഡ്ഡികളാക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ സർക്കാരിൻ്റ ദുർഭരണത്തി
നെതിരെയുള്ള ജനങ്ങളുടെ പ്രതികരണമാകുമെന്നും കേരള ജനതയുടെ താക്കീതാവുമെന്നും അദ്ദേഹം പറഞ്ഞു. പട്ടാമ്പി മുൻസിപ്പാലിറ്റിയിലെ നാല്,അഞ്ച് വാർഡ് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
കെ ഹൈദർ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു
ടി പി ഷാജി, കെ ടി കുഞ്ഞുമുഹമ്മദ്, ഉമ്മർ കീഴായൂർ, പി മുഹമ്മദ് കുട്ടി ഹാജി, കെ എം പ്രകാശ്, പി മൊയ്തീൻകുട്ടി, കെ ബഷീർ, പാർവതി ടി പാർവതി, സിന്ധു പ്രകാശ്, പ്രസീത കെ എം, സാദിഖ്, അസീസ് പതിയിൽ, യാസർ വലിയപറമ്പിൽ, പി അബൂബക്കർ, ശിഹാബ് പതിയിൽ, സൈതലവി വടക്കേതിൽ, മുനീറ ഉനൈസ്, പ്രമീള ചോലയിൽ എന്നീ നേതാക്കൾ സന്നിഹിതരായിരുന്നു

