നെല്ലായ പേങ്ങാട്ടിരിയിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. അതിവേഗത്തിൽ പടർന്ന തീപിടുത്തം നിർമ്മാണ യൂണിറ്റ് കത്തി നശിപ്പിച്ചു.
അപകട വിവരം അറിഞ്ഞ ഉടൻ ഷോർണ്ണൂർ, പട്ടാമ്പി ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണത്തിലാക്കി.

