പട്ടാമ്പി : ഞാങ്ങാട്ടിരി ശ്രീമഹർഷി വിദ്യാലയത്തിൽ ഹയർ സെക്കൻ്ററി ശാസ്ത്ര വിദ്യാർഥികൾക്ക് ' കൃത്രിമ ബുദ്ധിയും യാന്തിക വിപ്ലവവും ' എന്ന വിഷയത്തിൽ സാങ്കേതികപഠനക്ലാസ്സ് സംഘടിപ്പിച്ചു. ശ്രീ മഹർഷി ചെയർമാൻ ശ്രീ. ടി.കെ. വിനയഗോപാൽ അധ്യക്ഷനായിരുന്നു.
റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സാങ്കേതികവിദ്യാധിഷ്ഠിതനവീകരണം എന്നിവയിലെ പ്രശസ്തനായ അധ്യാപകനും, മികച്ച മെൻ്ററും നിരവധി വ്യവസായ പദ്ധതികൾക്ക് നേതൃത്വം നൽകുകയും ചെയ്തു കൊണ്ടിരിക്കുന്ന ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട് നടത്തിയ പഠന ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ഏറെ വിജ്ഞാനപ്രദമായിരുന്നു. .സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽകഴിഞ്ഞ രണ്ടര ദശാബ്ദത്തിലധികമായി അധ്യാപകനായി ജോലി ചെയ്യുന്ന ഡോ.പ്രഹ്ളാദ് കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി.ടെകും മദ്രാസ് ഐ.ഐ.ടി യിൽ നിന്ന് എം.ടെകും പി എച്ച്ഡിയും ദക്ഷിണ കൊറിയയിൽ നിന്ന് അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻ്റ് ടെക്നോളജിയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പും കരസ്ഥമാക്കി. മലയാള സിനിമാ രംഗത്തും നിരവധി സംഭാവനകൾ സമ്മാനിച്ച ഇദ്ദേഹം ചുരുട്ടിൻ്റെ ഗന്ധം, ഓങ്കാര ., ഗർഭിണിയായ വിധവ, ചോന്ന മാങ്ങ ( ഹ്രസ്വചിത്രം) എന്നീ സിനിമകളുടെ നിർമ്മാതാവാണ്. ' അരുണാദൃതം' എന്ന വീഡിയോ ആൽബത്തിലൂടെ തൻ്റെ സർഗ്ഗാത്മകതയും സാംസ്ക്കാരിക പ്രതിബദ്ധതയും പ്രതിഫലിപ്പിച്ച ഇദ്ദേഹം ശാസ്ത്ര സാങ്കേതികരംഗത്ത് പ്രാഗത്ഭ്യം നേടുന്നതിനുള്ള ബഹുമുഖ മേഖലകളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്ക്കരണം നടത്തി.
ശ്രീമഹർഷി ചെയർമാൻ ശ്രീ ടി.കെ വിനയഗോപാൽ, പ്രിൻസിപ്പൻ ശ്രീ. എ. വിജയകുമാർ. , ഹയർ സെക്കന്ററി വിഭാഗം മേധാവി ശ്രീ. എം.വി. വിപിൻദാസ്,
അഡ്മിനിസ്ട്രേറ്റർ പി.കെ രമ ടീച്ചർ,
വൈസ് പ്രിൻസിപ്പൽ ജയശ്രീ കെ.സി,ഹെഡ്മിസ്ട്രസ് പ്രിയ വി.പി, ടോസ്ററ് മാസ്റ്റർ ശ്രീ.ടി.പി. ധനഞ്ജയൻ ,എന്നിവർ ആശംസകൾ നേർന്നു.


