പട്ടാമ്പിയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായകമായ ഒരു ഭരണ മാറ്റം സംഭവിച്ചപ്പോൾ, അതിന് പിന്നിൽ പ്രവർത്തിച്ച മനുഷ്യരെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചു. ആ ചർച്ചകളുടെ കേന്ദ്രത്തിലേക്ക് സ്വാഭാവികമായി എത്തിച്ചേരുന്ന പേരാണ് കെ.പി. വപ്പൂട്ടി. രാഷ്ട്രീയ നീക്കങ്ങളിൽ നിശ്ശബ്ദമായും, പക്ഷേ കൃത്യമായും ഇടപെട്ട് നിർണായക ഫലങ്ങൾ സൃഷ്ടിച്ച നേതാവ്.കെ.പി. വപ്പൂട്ടിയെ കുറിച്ച് അഡ്വ: ഹാറൂൺ റഷീദ് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പാണ് വൈറലായിരിക്കുന്നത്.
പട്ടാമ്പിയുടെ ഭരണ മാറ്റത്തിലെ
മാസ്റ്റർ ബ്രെയിൻ . ...
പൊട്ടിച്ചിരിച്ചും
പൊട്ടിത്തെറിച്ചും
എതിരാളികളെ നിശബ്ദരാക്കുന്ന
പ്രിയ നേതാവ് ബാപ്പുട്ടിക്കയെക്കുറിച്ച്
അഡ്വ: ഹാറൂൺ റഷീദ് എഴുതിയത്
ഏതാണ് ഈ കാക്ക..!
ബൂത്തിന്റെ അവിടെ കിടന്ന് തിരിയുന്നത്…പെട്ടെന്ന് കാണുമ്പോൾ ആർക്കും അങ്ങനെ തോന്നും ….
ഇത് ഒരു ജിന്ന് ആണ്.
പട്ടാമ്പിയുടെ രാഷ്ട്രീയം ഇത്രയും കൃത്യമായി മനസ്സിലാക്കിയ വേറെ ഒരാളെ നിങ്ങൾക്ക് തിരഞ്ഞാൽ കിട്ടൂല മക്കളെ ..,.
ഒരു ഹീറോ ഹോണ്ട ബൈക്കിൽ പട്ടാമ്പിയുടെ മുക്കിലും മൂലയിലും കറങ്ങി വരും നാലാൾ കൂടുന്നിടത്തൊക്കെ ഓടിച്ചു കേറി വരും കൊച്ചു കുട്ടിയോടാണെങ്കിലും കാര്യം പറയും ഇന്ന വാർഡിൽ കുറച്ച് ബുദ്ധിമുട്ടാണ്, അവിടെ ഈസി ആണ്, തുടങ്ങിയ രാഷ്ട്രീയ നിരീക്ഷണം പങ്കു വെക്കും, അത് ഒരു പ്രി പോൾ സർവേയേക്കാൾ correct ആയിരിക്കും…..
യുഡിഎഫ് വിട്ട കോൺഗ്രസിന്റെ ഒരു വിഭാഗത്തിനെ യുഡിഎഫ് ൽ തിരിച്ചെത്തിക്കാൻ രാപ്പകലില്ലാതെ ഓടി, നിങ്ങൾക്ക് ഇത് എന്തിന്റെ കേടാണ് വപ്പുട്ട്യാക്കാ തന്റായി കുത്തീരിന്നൂടെ ഈ വയസ്സൻ കാലത്ത് എന്ന് ചോദിച്ച വരോട് ഇന്ന് സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു, വപ്പൂട്ടിയാക്ക കളഞ്ഞു എന്ന് പറയണ മുനിസിപ്പാലിറ്റി ഇതാ തിരികെ തന്നിട്ടുണ്ട് ഇനി നന്നായി നോക്ക്യ ഇങ്ങക്ക് തരക്കേടില്ല.
മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രവർത്തക സമിതി അംഗമാണ് ഇയാൾ എന്ന് ആരെങ്കിലും അയാളോടൊന്ന് പറഞ്ഞു കൊടുക്കിൻ ..
ഇപ്പോഴും മൈക്ക കിട്ടിയാൽ കൊളോർ കുന്നിലെ വാൽവ് അടച്ചാൽ ഹിദായത്ത് നഗറിൽ വെള്ളം കിട്ടും പാടത്തുക്കുള്ള പൈപ്പ് പൊട്ടിയാൽ കോളജിന്റെ വാൽവ് അടച്ചാൽ വെള്ളം കിട്ടും തുടങ്ങി പാത്ത്മോട്ടിക്ക് പെരക്ക് കായി പാസായിട്ടുണ്ട് മയമോട്ടിക് എന്താ നമ്മളോടുള്ള പ്രശ്നം തുടങ്ങിയ നാട്ടിലെ ജനകീയ പ്രശ്നങ്ങൾ മാത്രം പറയുന്ന സാധാരണ പ്രവർത്തകൻ,
വപ്പൂട്ടിയാക്കക് എതിരെയുള്ള വിമർശനങ്ങൾ കേട്ട് അദ്ദേഹത്തോട് ചോദിക്കാൻ ചെന്ന നമ്മൾ ചോദിക്കാൻ ചെന്ന കാര്യം പോലും മറന്നു അദ്ദേഹത്തെ കേട്ടിരിക്കും….
12 ആം വാർഡിൽ ചെറുപ്പക്കാര് വന്നാൽ നല്ല മത്സരമാകും അതല്ലേ നല്ലത് ന്ന് ചോദിച്ചതും, മുഴുവൻ ചെറുപ്പക്കാർ ആയാൽ, പാർട്ടിക്ക് വേണ്ടി റാന്തൽ വിളക്കും തൂക്കി മുദ്രാവാക്യം വിളിച്ചു നടന്നും പാർട്ടിക്ക് വേണ്ടി സമരം ചെയ്തും പദയാത്ര നടത്തിയും പാർട്ടിയെ ഇവിടെയെത്തിച്ച കാരണവൻമാരെ എന്താണ് ചെയ്യേണ്ടത് എന്നും അതോടൊപ്പം പാർട്ടിക്ക് വേണ്ടി ഇത്തവണ 12 ആം വാർഡിൽ സമുന്നതനായ പാർട്ടിയുടെ ലീഡർ TP ഉസ്മാൻകയുടെ പേരാണ് താൻ ആഗ്രഹിക്കുന്നത് എന്നും പറഞ്ഞു… ആദ്യം പാർട്ടിയിലെ ചെറുപ്പക്കാർ ഒന്ന് അമ്പരന്നെങ്കിലും , പിന്നീട് അതായിരുന്നു ശെരി എന്ന് വീണ്ടും വപ്പുട്ടിയാക്ക തെളിയിച്ചു….
തിരഞ്ഞെടുപ്പ് റിസൾട്ട് വന്ന് എല്ലാരും പട്ടാമ്പി സ്കൂളിന് മുന്നിൽ ആഘോഷ , തിമിർപ്പിൽ ആയിരുന്നപ്പോൾ , കുനിഞ്ഞ ശിരസ്സുമായി ആൾക്കൂട്ടത്തിലൂടെ പോവുന്നത് കണ്ട് വിളിച്ചപ്പോൾ പറഞ്ഞത്, “ ഞാൻ സ്വാമിയെ ഒന്ന് കാണട്ടെ“ സഹപ്രവർത്തകനായ നാരായണ സ്വാമിയുടെ പരാജയം ഈ ആഘോഷങ്ങൾ ക്കിടയിലും തീരാത്ത നോവായി മനസ്സിൽ കൊണ്ടു നടക്കുന്നതും അൽഭുതമായിരുന്നു
…..നിമിഷനേരം കൊണ്ട് തന്റെ സ്വത സിദ്ധമായ ചിരി കൊണ്ട് എത്ര വലിയ എതിരാളികളെയും സുഹൃത്താക്കി മാറ്റുന്ന, സാധനാരക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യുന്ന ഏത് ഒരു പൊതു പ്രവർത്തകന്റെയും രാഷ്ട്രീയ വിദ്യാർത്ഥികളുടെയും പുസ്തകമാണ് …
പട്ടാമ്പി പഞ്ചായത്തിന്റെ അവസാനത്തെ പ്രസിഡന്റും പട്ടാമ്പി മുൻസിപാലിറ്റിയുടെ പ്രഥമ പ്രസിഡന്റും ആയിരുന്ന ഈ ജിന്ന്….KP Vapputy…


