പട്ടാമ്പി : എം ഇ എസ് ആർട്സ് ആൻ്റ് സയൻസ് കോളെജിൽ പ്രീ മെരിറ്റൽ കൗൺസിലിംഗ് കോഴ്സിന് തുടക്കമായി. കേരള സർക്കാരിൻ്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിനുകീഴിൽ നടക്കുന്ന "പാത്ത് വെ" സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാമിൻ്റെ ഭാഗമായ കോഴ്സ്, പട്ടാമ്പി മൈനോറിറ്റി കോച്ചിംഗ് സെൻ്റർ മുൻ പ്രിൻസിപ്പൽ പ്രൊഫ. സി. അബ്ദുൽ കരിം ഉദ്ഘാടനം ചെയ്തു. കോളെജ് പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ അധ്യക്ഷനായി. പട്ടാമ്പി മൈനോരിറ്റി കോച്ചിംഗ് സെൻ്റർ പ്രിൻസിപ്പൽ രഘു കുമാർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ വി.പി. ഗീത,
പി ടി എ വൈസ് പ്രസിഡൻ്റ് സുലൈമാൻ വിളത്തൂർ, കോഡിനേറ്റർ ആമിന, ഐ ക്യു എ സി കോഡിനേറ്റർ ഫാതിമ ഹസനത്ത്, സ്റ്റാഫ് സെക്രട്ടറി കെ.ലിഷ തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ ടി.കെ, അബ്ദുന്നാസിർ മാവൂർ, ഇ.കെ. മുഫീദ എന്നിവർ ആദ്യ ദിവസത്തെ ക്ളാസിന് നേതൃത്വം നൽകി. കൗൺസിലിംഗ് പ്രോഗ്രാം വ്യാഴാഴ്ച സമാപിക്കും.


