പട്ടാമ്പി: പട്ടാമ്പി നഗരസഭ ഡിവിഷൻ നമ്പർ 25 (സിവിൽ സ്റ്റേഷൻ)ൽ യുഡിഎഫ് സ്ഥാനാർഥി സംഗീത പ്രമോദ് 9 വോട്ടിന്റെ നേരിയ ലീഡോടെ വിജയം നേടി. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സിനിയെ പരാജയപ്പെടുത്തിയാണ് സംഗീതയുടെ വിജയം.
തിരഞ്ഞെടുപ്പിൽ സംഗീത പ്രമോദ് നേടിയത് 298 വോട്ടുകൾ ആയപ്പോൾ, അഡ്വ. സിനി 289 വോട്ടുകൾ നേടി.
ഇതോടെ സംഗീത പ്രമോദിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഞ്ചാം വിജയമാണ് ഇത്.
ഒരു തവണ പട്ടാമ്പി പഞ്ചായത്തിൽ നിന്നും, ഒരു തവണ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും, മൂന്ന് തവണ പട്ടാമ്പി നഗരസഭയിൽ നിന്നും വിജയിച്ചു.
2005-ൽ പട്ടാമ്പി പഞ്ചായത്ത് ആയിരിക്കേ കൈത്തളി വാർഡിൽനിന്നാണ് സംഗീത കന്നി വിജയം നേടുന്നത്.ഈ അവസരത്തിൽ അവസാന രണ്ടരവർഷം പട്ടാമ്പി പഞ്ചായത്ത് പ്രസിഡൻറായും പ്രവർത്തിച്ചു. 2010-ൽ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലെ കള്ളാടിപ്പറ്റ വാർഡിൽ നിന്നാണ് സംഗീത ജയിച്ചത്.
പട്ടാമ്പി പഞ്ചായത്ത് നഗരസഭയായി ഉയർന്നപ്പോൾ സംഗീത സിവിൽ സ്റ്റേഷൻ ഡിവിഷനിൽനിന്ന് ജയിച്ച് രണ്ടരവർഷം നഗരസഭയുടെ വൈസ് ചെയർപേഴ്‌സണായി. 2020-ൽ കൈത്തളി ഡിവിഷനിൽനിന്ന് സംഗീത വിജയം നേടിയിരുന്നു. കെ പിസിസി അംഗമായ സംഗീത മഹിളാ കോൺഗ്രസ് നേതാവാണ്.


