വിളയൂരിലെ ദമ്പതിമാർക്ക് വിജയം

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


 വിളയൂർ : പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച വിളയൂരിലെ ദമ്പതിമാരായ ഹുസൈൻ കണ്ടേങ്കാവിനും സക്കീനഹുസൈനും വിജയം. മൂന്നാംവാർഡിലെ പൂവാനിക്കുന്നിൽനിന്നും കണ്ടേങ്കാവിൽനിന്നുമാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. 2010-ലും 2015-ലും പഞ്ചായത്ത് അംഗമായിരുന്നു ഹസിനഹുസൈൻ. 2020-ൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത് മൂന്നാംതവണയാണ് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഹുസൈൻ കണ്ടേങ്കാവ് 2015-ൽ പഞ്ചായത്തംഗമായിരുന്നു. 2020-ൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത് രണ്ടാംതവണയാണ് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. സക്കീന ഹുസൈന് 220 വോട്ടിന്റെ ഭൂരിപക്ഷവും ഹുസൈൻ കണ്ടേങ്കാവിന് 204 വോട്ടിന്റെ ഭൂരിപക്ഷവും നേടാനായി.


Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top