ആനക്കര: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആനക്കര പഞ്ചായത്തിൽ ബിജെപിക്ക് ചരിത്ര വിജയം. കൂടല്ലൂർ വാർഡിലാണ് ബിജെപി വിജയക്കൊടി നാട്ടിയത്.
ബിജെപി സ്ഥാനാർത്ഥി വിഷ്ണു മലമൽക്കാവ് 58 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
യുഡിഎഫ് സ്ഥാനാർത്ഥി സത്യൻ ശശി 411 വോട്ടുകൾ നേടിയപ്പോൾ, സ്വതന്ത്ര സ്ഥാനാർത്ഥിയായ സുന്ദരൻ മച്ചിങ്ങൽ 185 വോട്ടുകളാണ് നേടിയത്.
ആനക്കര പഞ്ചായത്തിൽ ആദ്യമായാണ് ബിജെപി ഒരു വാർഡിൽ വിജയം നേടുന്നത്. ഇത് പാർട്ടിക്ക് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.


