പട്ടാമ്പി: പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ 14 മേലെ പട്ടാമ്പിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അബ്ദുൽ വാഹിദിന് തോൽവി. ഇടതുപക്ഷത്തിന്റെ ഔദ്യോഗിക പിന്തുണ ലഭിച്ചിട്ടും 67 വോട്ടുകളുടെ വ്യത്യാസത്തിലാണ് അബ്ദുൽ വാഹിദ് പരാജയപ്പെട്ടത്.
‘വി ഫോർ പട്ടാമ്പി’ നേതാവ് ടി.പി. ഷാജിയെ വീണ്ടും ഉൾപ്പെടുത്തുകയും നഗരസഭാ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെടുകയും ചെയ്തതിനെ തുടർന്ന് കോൺഗ്രസിൽ നിന്നും പുറത്തുപോയ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതാവും സജീവ പ്രവർത്തകനുമായ അബ്ദുൽ വാഹിദാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചത്. തുടർന്ന് എൽഡിഎഫ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
യുഡിഎഫ് സ്ഥാനാർത്ഥിയായ അബ്ദുൽ സജാദ് സി.പി 277 വോട്ടുകൾ നേടി വിജയിച്ചപ്പോൾ, എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച അബ്ദുൽ വാഹിദിന് 215 വോട്ടുകളാണ് ലഭിച്ചത്.


