പരാജയത്തിനപ്പുറം മനുഷ്യസ്നേഹം; വീൽചെയർ നൽകി നിസാർ

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


 ഓങ്ങല്ലൂർ പഞ്ചായത്ത് ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച നിസാർ, തോൽവിക്കപ്പുറവും മാതൃകാപരമായ സാമൂഹിക ഇടപെടലിലൂടെ ശ്രദ്ധേയനായി. കഴിഞ്ഞ 25 വർഷത്തോളമായി സിപിഎം വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു കൊണ്ടിരുന്ന വാർഡിൽ ഇത്തവണ നിസാർക്ക് വെറും 32 വോട്ടുകളുടെ വ്യത്യാസത്തിലാണ് പരാജയം നേരിടേണ്ടി വന്നത്.


പ്രചാരണത്തിനിടെ വീടുകൾ കയറി നടത്തിയ സന്ദർശനത്തിനിടയിലാണ് ഒരു കുടുംബാംഗത്തിന് വീൽചെയർ അത്യാവശ്യമാണ് എന്ന വിവരം നിസാർ മനസ്സിലാക്കുന്നത്. ഫലം വരുന്നതിന് മുൻപേ തന്നെ ചർക്കയുമായി ബന്ധപ്പെട്ട് വീൽചെയർ ലഭ്യമാക്കാനുള്ള നടപടികൾ അദ്ദേഹം പൂർത്തിയാക്കിയിരുന്നു.


തിരഞ്ഞെടുപ്പ് ഫലം വന്നതിന് രണ്ടാം ദിനം തന്നെ വീൽചെയർ എത്തിച്ചു നൽകി നിസാർ തന്റെ വാഗ്ദാനം പാലിച്ചു.

“ഫലം എന്തായാലും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് ഒരു പൊതു പ്രവർത്തകന്റെ കടമ” എന്ന നിലപാടാണ് ഈ പ്രവർത്തനത്തിലൂടെ നിസാർ വ്യക്തമാക്കുന്നത്


Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top