പട്ടാമ്പി: ഞാങ്ങാട്ടിരി സെന്ററിന് സമീപം ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ഓട്ടോ സ്റ്റാൻഡിലെ മരത്തിൽ പിക്കപ്പ് ഇടിച്ചുകയറി. മാക്സിമോ പിക്-അപ്പിന്റെ പുറകിൽ ബൊലേറോ പിക്-അപ്പ് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട മാക്സിമോ വാഹനം റോഡിൽ നിന്ന് തെറ്റി ഓട്ടോ സ്റ്റാൻഡിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടസമയത്ത് സ്റ്റാൻഡിൽ ആളുകൾ ഇല്ലാതിരുന്നത് മൂലം വലിയ ദുരന്തം ഒഴിവായി.


