മേലെപട്ടാമ്പി : മരുതൂർ എ എം എൽ പി സ്കൂളിൽ ഭിന്നശേഷി ദിനം ആചരിച്ചു. ഭിന്നശേഷി സൗഹൃദ സമൂഹം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ റീൽസ് തയ്യാറാക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ദിനാചരണത്തിന് തുടക്കമിട്ടത്. ദിനാചരണത്തോടനുബന്ധിച്ചു ചിത്ര രചനാമത്സരവും സംഘടിപ്പിച്ചു.പ്രധാന അധ്യാപിക ഡെയ്സി ടീച്ചർ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡണ്ട് മുനീർ പാലത്തിങ്ങലിന്റെ അധ്യക്ഷതയിൽ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി കുമാരി.ലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു.മാനേജ്മെന്റ് പ്രതിനിധി സിദീഖ് മാസ്റ്റർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. പരിപാടിയിൽ ഭിന്നശേഷിക്കാരായ എല്ലാ കുട്ടികൾക്കും മൊമെന്റൊയും സമ്മാനങ്ങളും നൽകി. തുടർന്ന് അവരുടെ കലാപ്രകടനങ്ങൾ വേദിയിൽ അരങ്ങേറി.പരിപാടിയിൽ രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.നമുക്ക് അവരെയും കൂടെ ചേർത്തുപിടിച്ചു ഒരുമിച്ചു മുന്നേറാം


