ഇ റാണി 'റാണി തന്നെ' വിമതയെ തോൽപ്പിച്ചത് ഒരു വോട്ടിന്

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


തൃത്താല:തൃത്താല ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് (ഞാങ്ങാട്ടിരി സെന്റർ) യുഡിഎഫ് സ്ഥാനാർത്ഥിയായ ഇ. റാണി, സ്വതന്ത്ര സ്ഥാനാർത്ഥിയായ സക്കീന ഫിറോസിനെതിരെ വെറും ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് വിജയം സ്വന്തമാക്കിയത്.


കോൺഗ്രസ് സ്ഥാനാർത്ഥിയായ ഇ. റാണിക്ക് 243 വോട്ടുകൾ ലഭിച്ചപ്പോൾ, വിമത സ്ഥാനാർത്ഥിയായി മത്സരിച്ച സക്കീന ഫിറോസ് 242 വോട്ടുകൾ നേടി. പോസ്റ്റൽ വോട്ടിൽ ലഭിച്ച ഒരു വോട്ട് ഇ. റാണിയുടെ വിജയത്തിൽ നിർണായകമായി മാറി.


തൃത്താല ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും ബൽറാം പക്ഷക്കാരനുമായ എ. കെ. മുഹമ്മദ് റിയാസ് ഇടപെട്ടാണ് വിമത സ്ഥാനാർത്ഥിയായി സക്കീന ഫിറോസിനെ രംഗത്തിറക്കിയതെന്ന വിവരവും ശ്രദ്ധേയമാണ്.


അതേസമയം, പന്ത്രണ്ടാം വാർഡിൽ മത്സരിച്ച സിപിഎം സ്ഥാനാർത്ഥിക്ക് 148 വോട്ടുകളും, ബിജെപി സ്ഥാനാർത്ഥിക്ക് 85 വോട്ടുകളും ലഭിച്ചു.

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top