പട്ടാമ്പി: നഗരസഭയിൽ ഹിദായത്ത് നഗറിലെ എൽഡിഎഫ് സ്വത. സ്ഥാനാർഥിയായ അബ്ദുൾ കരീമിന് വോട്ടൊന്നും ലഭിച്ചില്ല. സ്ഥാനാർഥിയുടെ വോട്ട് മറ്റൊരു വാർഡിലായതിനാൽ അതും പെട്ടിയിൽ വീണില്ല. 292 വോട്ട് നേടി യു ഡിഎഫ് സ്ഥാനാർഥിയായ ടി.പി. ഉസ്മാൻ വിജയിച്ചു. വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർഥി സാജിദിന് 208 വോട്ടും ലഭിച്ചു. സിപിഎം ബ്രാഞ്ച് കമ്മിറ്റിക്ക് 45 മെമ്പർമാരുള്ള ഡിവിഷനാണ് ഹിദായത്ത് നഗർ. എന്നിട്ടും എൽഡിഎഫ് സ്വതന്ത്രന് പൂജ്യം വോട്ട് ലഭിക്കാൻ സിപിഎം വെൽഫെയർ പാർട്ടി കൂട്ടുകെട്ടുണ്ടായി എന്നാണ് യുഡിഎഫിന്റെ ആരോപണം.


