ഞാങ്ങാട്ടിരി: മുപ്പതു വർഷത്തിൽ അധികം മാട്ടായ അൽ മദ്രസ്സത്തുൽ കമാലിയ്യ മദ്രസ്സയിൽ സേവനം ചെയ്തു കൊണ്ടിരിക്കുന്ന സിദ്ധീഖ് ഉസ്താദിനെ മാട്ടായ മദ്രസ മാനേജ്മെന്റ് സ്നേഹോപഹാരവും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.
മാട്ടായ അൽ മദ്രസത്തുൽ കമാലിയ്യയിൽ നടന്ന മെഹഫിലെ മീലാദ് സ്വലാത്ത് സമർപ്പണ ദുആ മജ്‌ലിസ് ഇൽ സയ്യിദ് ഷിഹാബുദീൻ അഹ്ദൽ മുത്തനൂർ തങ്ങളിൽ നിന്ന് ആദരവ് ഏറ്റു വാങ്ങി.
കരീം സഖാഫിയിടെ അധ്യക്ഷതയിൽ മാട്ടായ ഖത്തീബ് മുനീർ അഹ്സനി വേദി ഉത്ഘാടനം ചെയ്തു. സ്വദർ ഉസ്താദ് കരീം സഖാഫി സ്വാഗതവും ചെയർമാൻ അബ്ദു റഹീം നന്ദിയും അറിയിച്ചു.


