മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ ടോപ് സിങ്ങർ ഫൈനലിസ്റ്റ് കൃഷ്ണ വി എസ്സിനെ അനുമോദിച്ചു

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


പെരിങ്ങോട്: ദുർഗ്ഗാഷ്ടമിയോട് അനുബന്ധിച്ച് ശ്രീ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ വിവിധ പരിപാടികൾ നടന്നു.  പ്രത്യേക മണ്ഡപത്തിൽ സാരസ്വതീ ദേവി പൂജ തുടരുന്നു.  നവരാത്രി മഹോത്സവ വേദിയിൽ ടോപ് സിങ്ങർ ഫൈനലിസ്റ്റ് കൃഷ്ണ വി എസ്സിനെ അനുമോദിച്ചു.  


പെരിങ്ങോട് എ എൽ പി സ്കൂൾ മുൻ ഹെഡ് മിസ്ട്രസ്സ് സൂര്യഭായ് ടീച്ചർ അനുമോദിച്ചു സംസാരിച്ചു.  ക്ഷേത്രം പ്രസിഡന്റ്‌ സേതുമാധവൻ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി സുധീർ കെ ബി, രാജു അയനിക്കാട്ടിൽ, ശശീന്ദ്രൻ കാഞ്ഞുള്ളി തുടങ്ങിയവർ സംസാരിച്ചു.  തുടർന്ന് കൃഷ്‌ണയുടെ പാട്ടുകളും പെരിങ്ങോട് സിംഗേഴ്സ് അവതരിപ്പിച്ച ഗാനാജ്ഞലിയും ഉണ്ടായി.


ഇന്ന് മഹാനവമിയോട് അനുബന്ധിച്ച് പ്രത്യേക പൂജകൾ നടക്കും.  നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ദേവരാജനും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കും.  വിജയദശമി ദിനത്തിൽ പ്രത്യേക പൂജകൾക്കൊപ്പം ടി പി രാജേന്ദ്രനും സംഘവും നടത്തുന്ന സംഗീത ആരാധന ഉണ്ടായിരിക്കും.

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top