പട്ടാമ്പി : കേരള അറബിക് മുൻഷീസ് അസോസിയേഷൻ( കെ. എ. എം. എ ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണ പരിപാടികൾ പട്ടാമ്പി ഗവൺമെന്റ് യു പി സ്കൂളിൽ നടന്നു. നഗരസഭ അധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഭാഷകളും സംസ്കാരങ്ങളും സമൂഹത്തിൻ്റെ പൊതുസ്വത്താണെന്നും സർഗ്ഗ വാസനകൾ പ്രോൽസാഹിപ്പിക്കാൻ രക്ഷിതാക്കളും അധ്യാപകരും അതീവ ശ്രദ്ധ പുലർത്തണമെന്നും അവർ പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടുകൂടി പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന അറബി ഭാഷ ക്വിസ്സിന്റെ സംസ്ഥാനതല മത്സരവും, അറബി ഭാഷ സെമിനാറും ദിനാചരണ പരിപാടികളുടെ ഭാഗമായി നടന്നു.
ക്വിസ് വിജയികൾക്കുള്ള അവാർഡ് വിതരണവും നടന്നു.
പട്ടാമ്പി എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. അബ്ദു പതിയിൽ അറബിക് സെമിനാറിൽ വിഷയാവതരണം നടത്തി.
കെ എ എം എ സംസ്ഥാന പ്രസിഡണ്ട് എ. എ. ജാഫർ അധ്യക്ഷത വഹിച്ചു.
പട്ടാമ്പി നഗരസഭ കൗൺസിലർ കെ ആർ നാരായണ സ്വാമി, കെ. എ. എം. എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദീൻ, ട്രഷറർ പി.പി. ഫിറോസ്, ഇ.എം. സിറാജ്, സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു.
ക്വിസ് മൽസരം ഹയർ സെക്കൻ്ററി വിഭാഗത്തിൽ മുഹമ്മദ് നിഹ (മലപ്പുറം) പി.കെ.ഫാതിമ നജിയ പ്രാലക്കാട്) , എഫ് .നജിയ (കണ്ണൂർ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ എം ഹാദിയ ( കൊല്ലം) , ഇ.ടി. നിഹാല (തിരുവനന്തപുരം), പി. നിയ മെഹ്റിൻ (മലപ്പുറം) എന്നിവരും യു.പി വിഭാഗത്തിൽ എം എൻ ഇഫ സൈൻ (എറണാകുളം), ഇസ്സ നസ്റിൻ (കോഴിക്കോട്),പി.ടി. മുഹമ്മദ് നഹാൻ (മലപ്പുറം) പി എ അഹ്മദ് റയാൻ (തൃശൂർ) എൽ പി. വിഭാഗത്തിൽ എ.ജെ. ഫിദ ഫാതിമ (തൃശൂർ) അസ്ഹഫാതിമ (കണ്ണൂർ) പി. ഫാതിമ മെഹ്റിൻ (മലപ്പുറം) എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.


