മെക് 7 ഹെൽത്ത് ക്ലബ്ബ് പട്ടാമ്പി ഏരിയ തല ഉദ്ഘാടനം നടന്നു

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0

 


പട്ടാമ്പി : മെക് 7 ഹെൽത്ത് ക്ളബ്ബ് പട്ടാമ്പി ഏരിയ തല ഉദ്ഘാടനം ഓങ്ങല്ലൂർ അൽ ഹുദ സ്കൂൾ ഗ്രൗണ്ടിൽ പാലക്കാട് എം.പി.  വി കെ ശ്രീകണ്ഠൻ   നിർവഹിച്ചു.

 എല്ലാ പ്രായക്കാർക്കും ലളിതമായി ചെയ്യാവുന്നതും ഏഴു തരം വ്യായാമ മുറകളിൽ നിന്ന് പ്രത്യേകം തെരെഞ്ഞെടുത്തതുമായ 21 ഇനങ്ങളുടെ കൂട്ടായ്മയാണിത് എന്നും  ജീവിതശൈലി രോഗങ്ങൾക്ക് ഏറ്റവും വലിയ പ്രതിവിധി ഇത്തരം സ്ഥിരമായ വ്യായാമമാണെന്നും വി കെ ശ്രീകണ്കണ്ഠൻ പറഞ്ഞു 'ഇത് രാജ്യത്തെ മുഴുവൻ മനുഷ്യരും ഏറ്റെടുക്കേണ്ടതും വ്യാപിപ്പിക്കാൻ അധികാരികൾ മുൻകൈ എടുക്കേണ്ടതുമാണെന്നും  എം പി അഭിപ്രായപ്പെട്ടു. ക്യാപ്റ്റൻ സലാഹുദ്ദീൻ രൂപകൽപ്പന ചെയ്ത ഈ വ്യായാമ മുറ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി ആയിരത്തിലധികം പ്രദേശങ്ങളിൽ സംഘടിതമായി നടന്ന് വരുന്നു. ജീവിതശൈലീ രോഗങ്ങൾക്ക് മികച്ച പ്രതിവിധിയായാണ് സ്ത്രീകളും വൃദ്ധരും യുവാക്കളും ഇതിനെ കാണുന്നത്. നൂറ് കണക്കിന് പേരാണ് ദിനേന രാവിലെ അര മണിക്കൂർ ദൈർഘ്യമുള്ള ഈ സൗജന്യ വ്യായാമത്തിന് എല്ലാ സെൻ്ററുകളിലും എത്തുന്നത്.


സ്വാഗത സംഘം ചെയർമാൻ വി. അലിക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മെക് 7 സ്ഥാപകൻ ക്യാപ്റ്റൻ സലാഹുദ്ദീൻ മുഖ്യ അതിഥിയായി. ബ്രാൻഡ് അംബാസഡർ ഡോ. അറക്കൽ ബാവ മുഖ്യപ്രഭാഷണം നടത്തി. ചീഫ് ട്രെയിനർ ജിതേഷ് മക്കരപ്പറമ്പ്, ജില്ലാ കോഡിനേറ്റർ ജമാൽ പരവക്കൽ , മേഖലാ കോഡിനേറ്റർ സെയ്തലവി മുത്തു , ഇ ടി സിദ്ദീഖ് എന്നിവർ സംസാരിച്ചു

Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top