പെരുമുടിയൂർ റെയിൽവേ അടിപ്പാത: ഒമ്പത് വർഷത്തെ പരിശ്രമത്തിന്റെ കഥ; പട്ടാമ്പി ഡെയ്‌ലി ന്യൂസിനോട് വിപിൻ മനസുതുറക്കുന്നു

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


പെരുമുടിയൂർ ഓറിയന്റൽ സ്കൂളിലെ വിദ്യാർത്ഥികളുടെ ദീർഘകാല സുരക്ഷാ പ്രശ്നത്തിന് പരിഹാരമായ റെയിൽവേ അടിപ്പാത യാഥാർത്ഥ്യമായതോടെ, അതിനായി വർഷങ്ങളായി ശ്രമിച്ചിരുന്ന സാമൂഹിക പ്രവർത്തകൻ വിപിനുമായി പട്ടാമ്പി ഡെയ്‌ലി ന്യൂസ് സംസാരിച്ചു.


1.പെരുമുടിയൂർ സ്കൂൾ കുട്ടികൾക്കായി റെയിൽവേ അടിപ്പാത വേണമെന്ന ആവശ്യം ആദ്യമായി എങ്ങനെ ശ്രദ്ധയിൽപ്പെട്ടു?


ഞാൻ പ്ലസ് വൺ പ്ലസ് ടു പഠിച്ചത് ഓറിയന്റൽ സ്കൂളിൽ ആണ്... ആ സമയത്ത് റെയിൽ മുറിച്ചു കിടക്കുമ്പോൾ ഒരു അപകട മരണം ഉണ്ടായിട്ടുണ്ട്.... പുറത്ത് നിന്നും വരുന്ന കുട്ടികൾക്ക് വലിയൊരു വെല്ലു വിളി ആയിരുന്നു ഈ റെയിൽവേ ക്രോസ്സിംഗ്.... ബസ് ഇൽ വരുമ്പോ എളുപ്പം സ്കൂളിലേക്ക് എത്താൻ കഴിയുന്ന ഒരു വഴി ആണിത് അതല്ലാതെ സ്കൂളിന്റെ ഭാഗ്ത്തേക്ക് വേറെ ബസ് റൂട്ട് ഇല്ല... ആ സമയത്ത് അതിനെ കുറിച്ചി കാര്യമായി ആലോചിച്ചിരുന്നില്ല എങ്കിലും പിന്നീട് രാഷ്ട്രീയ പ്രവർത്തനങ്ങൾ ആയി ഇറങ്ങിയപ്പോൾ നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും ഒരു മുഖ്യ വിഷയമായി ഇത് ശ്രദ്ധയിൽ പെട്ടു... റെയിൽവേ ക്രോസ്സ് കാരണം കുട്ടികൾ ഈ സ്കൂളിൽ ചേരാൻ മടിക്കുന്നു എന്നും സംസ്‌കൃത അച്ചാര്യൻ ശ്രീ പുന്നശേരി നീലകണ്ഠ ശർമ്മ യുടെ ഓർമ്മകൾ ഉറങ്ങുന്ന വിദ്യാലയം ഈ കാരണം കൊണ്ട് ക്ഷയിക്കാൻ സാധ്യത ഉണ്ടെന്നും തോന്നിയപ്പോൾ ആണ് അവിടെ ഒരു അണ്ടർ പാസ്സേജ് വന്നാൽ നന്നാവും എന്നു തോന്നിയത്....


2.ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ നിങ്ങൾ നടത്തിയ പ്രധാന ഇടപെടലുകൾ എന്തൊക്കെയായിരുന്നു?


ആദ്യമായി 2017 ഇൽ ആണ് ഞാൻ ഇതിനു വേണ്ടി ശ്രമിക്കുന്നത് അന്ന് നമ്മുടെ പ്രധാനമന്ത്രി ക്ക് ഈ വിഷയം ചൂണ്ടി കാണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ grievance cell ഇൽ ഒരു കംപ്ലയിന്റ് അയച്ചിരുന്നു.... എന്നാൽ ഇവിടത്തെ റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം അവിടെ അണ്ടർ പാസ്സേജ് കൊണ്ട് വരാൻ സാധ്യമല്ലന്ന് റിപ്പോർട്ട്‌ കൊടുത്തത് മൂലം അത് മുടങ്ങുകയായിരുന്നു....

പിന്നെ റെയിൽവേ മന്ത്രി അടക്കം പല കേന്ദ്ര മന്ത്രിമാർക്കും മെയിൽ അയക്കുകയും ട്വിറ്റർ പോലുള്ള social media platformil അവരുടെ ശ്രദ്ധ കിട്ടാൻ വേണ്ടി നിരന്തരം ട്വീറ്റ് ചെയ്യുകയും ചെയിതു.... ബിജെപി മണ്ഡലം പ്രസിഡന്റ്‌ ജില്ലാ പ്രസിഡന്റ്‌ എന്നിവർക്ക് നിവേദനം കൊടുത്തും കേന്ദ്രത്തിലേക്ക് കാര്യത്തിന്റെ ഗൗരവം എത്തിക്കാൻ ശ്രമിച്ചു.... അവസാനം മെട്രോ മാൻ ഈ ശ്രീധരൻ സർ നെ കൊണ്ട് വരാൻ കഴിഞ്ഞത് ആണ് ഇതിനു വലിയ ഒരു ബ്രേക്കത്രൂ ആയി മാറിയത്...


3.റെയിൽവേ അധികൃതരെയും ജനപ്രതിനിധികളെയും സമീപിച്ച അനുഭവം എങ്ങനെയായിരുന്നു?

ആദ്യം 2017 ഇൽ പ്രധാനമന്ത്രിക്ക് പരാതി അയച്ചപ്പോൾ റെയിൽവേ ഉദ്യോഗസ്ഥർ ആയി ബന്ധപെടാൻ ശ്രമിച്ചിരുന്നു... എന്നാൽ രണ്ടു സൈഡ് പാടമായിരുന്നത് കൊണ്ട് വെള്ള കെട്ടു ഉണ്ടാകാൻ ചാൻസ് ഉണ്ട്.. അവിടെ ഒരു നിർമാണം നടത്താൻ കഴിയില്ല എന്ന മറുപടി ആണ് കിട്ടിയത്... പോരാത്തതിന് അവിടെ അണ്ടർ പാസ്സേജ് കൊണ്ട് വരണമെങ്കിൽ അതിനുള്ള മുഴുവൻ ചിലവും സംസ്ഥാന സർക്കാർ അല്ലെങ്കിൽ പ്രാദേശിക സർക്കാർ എടുക്കണം എന്നാണ് അന്ന് പറഞ്ഞിരുന്നത്... ഇത്രെയും ബീമായ തുക ചിലവഴിക്കാൻ ഉള്ളത് കൊണ്ടാവണം പഞ്ചായത്തിന്റെ ഭാഗത് നിന്നൊക്കെ നിരുത്സാഹപ്പെടുത്തുന്ന മറുപടികൾ ആണ് വന്നത്....

4.പദ്ധതിയുടെ തുടക്കത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു?

നേരത്തെ പറഞ്ഞത് പോലെ പാടത് വെള്ളം കെട്ടി നിൽക്കുന്ന ഒരു സ്ഥലത്ത് നിർമാണം നടത്താൻ ഉള്ള സാങ്കേതികമായ പ്രശ്നങ്ങളും അതിനുള്ള ഫണ്ട്‌ കണ്ടെത്തുന്നതും ആയിരുന്നു വലിയ വെല്ലു വിളി 


5.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പിന്തുണ എത്രത്തോളം ലഭിച്ചു?


2017 ഇൽ പ്രധാനമന്ത്രിക്ക് പരാതി കൊടുത്തതും ആയി ബന്ധപ്പെട്ട കാര്യങ്ങൾ ഫേസ്ബുക്കിൽ ഇട്ടപ്പോൾ വലിയ രീതിയിൽ ഉള്ള ഒരു സപ്പോർട്ട് ആണ് ജനങ്ങളിൽ നിന്നും കിട്ടിയത്.... അതിൽ നിന്നും തന്നെ ഈ നാട് എത്രത്തോളം ഇത് ആഗ്രഹിക്കുന്നുണ്ട് എന്നു മനസിലാക്കാൻ കഴിഞ്ഞു... ആ പോസ്റ്റ്‌ ഇപ്പോഴും എന്റെ fb ഇൽ ഉണ്ട് നിങ്ങൾക് നോക്കിയാൽ മനസ്സിലാകും.


6.അടിപ്പാത യാഥാർത്ഥ്യമാക്കാൻ എത്രകാലം പരിശ്രമിക്കേണ്ടി വന്നു?

ഞാൻ പറഞ്ഞില്ലേ 2017 മുതൽ തുടങ്ങിയ പരിശ്രമത്തിന് 2026 വരെ കാത്തിരിക്കേണ്ടി വന്നു... തുടർച്ചയായ പരിശ്രമം ആയിരുന്നിലെങ്കിലും ഒരു അവസരത്തിനു വേണ്ടി അല്ലെങ്കിൽ പറ്റിയ സാഹചര്യത്തിന് വേണ്ടി കാത്തിരുന്നു എന്നു വേണം പറയാൻ.... എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് എന്നാണല്ലോ 


7.ഈ പദ്ധതിക്കായി നിങ്ങൾ നടത്തിയ പ്രധാന ഇടപെടലുകൾ എന്തൊക്കെയായിരുന്നു?


2017 ഇൽ പ്രധാനമന്ത്രിക്ക് പരാതി അയച്ചതും ബിജെപി ജില്ലാ പ്രസിഡന്റ്‌ നു നിവേദനം നൽകിയതും മെട്രോ മാൻ ഈ ശ്രീധരൻ സർ നെ കൊണ്ട് വരാൻ കഴിഞ്ഞതും ആണി പ്രധാന ഇടപെടലുകൾ.... ശ്രീധരൻ സർ നെ കൊണ്ട് വരാൻ സഹായിച്ചത് പട്ടാമ്പിയിലെ അഡ്വക്കേറ്റ് ശ്രീ രാജേഷ് വേങ്ങലിൽ ആണ്...


8.ഈ പദ്ധതിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തികളെയോ സ്ഥാപനങ്ങളെയോ കുറിച്ച് പറയാമോ?

ഞാൻ നിവേദനം കൊടുത്ത ബിജെപി നേതാക്കൾ അടക്കം ഇതിനായി പരിശ്രമിച്ചിരുന്നു എങ്കിലും അഡ്വക്കേറ്റ് രാജേഷ് വഴി ശ്രീധരൻ സർ നെ കൊണ്ട് വരാൻ കഴിഞ്ഞതാണ് ഇതിലെ വഴി തിരിവായത്.... ഈ രണ്ടു വ്യക്തികളോടുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു...


9.മെട്രോമാൻ്റെ ഇടപ്പെടൽ?

 മെട്രോ മാൻ ശ്രീധരൻ സർ ന്റെ ഇടപെടൽ തന്നെയാണ് ഈ പദ്ധതി വരാൻ ഉള്ള കാരണം.... വെള്ളകെട്ടിൽ നിർമാണം നടത്താൻ കഴിയില്ല റെയിൽവേ പഠനത്തിന് പുതിയ drawing ഉണ്ടാക്കി നൽകിയത് സർ ന്റെ നേതൃത്വത്തിൽ ആണ്... അത് പോലെ അവിടെ റെയിൽവേ താൽകാലിക ക്രോസ്സിംഗ് അനുവദിച്ചിരുന്നു എന്നു കണ്ടെത്തിയത് സർ ആണ്... അങ്ങനെ റെയിൽവേ അനുവദിച്ചിട്ടുണ്ടെങ്കിൽ ഈ അണ്ടർ പാസ്സേജ് ന്റെ നിർമാണ ചിലവ് മുഴുവൻ റെയിൽവേ തന്നെ വഹിക്കേണ്ടത്തനാണെന്നു സർ കണ്ടെത്തി... സർ സ്ഥലം കണ്ടു പോയി മൂന്ന് മാസത്തിനുള്ളിൽ അണ്ടർ പാസ്സേജ് നും sanction കിട്ടി റെയിൽവേ തന്നെ മുഴുവൻ ഫണ്ട്‌ അനുവദിച്ചു.... കഴിഞ്ഞ പത്തെഴുവത്തു കൊല്ലമായി നടക്കാത്ത കാര്യമാണ് ഈ മൂന്ന് മാസം കൊണ്ട് നടന്നത് എന്നു ഓർക്കണം...

ഞാനും രാജേഷേട്ടനും ഭാരതിയ വിചാര കേന്ദ്രം എന്ന സാംസ്‌കാരിക സംഘടനയിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നു അദ്ദേഹം പ്രസിഡന്റ്‌ ആയിരുന്നപ്പോൾ ഞാൻ ജോയിൻ സെക്രട്ടറി ആയിരുന്നു അവിടെന്നു തുടങ്ങുന്ന ബന്ധം ആണ്... 

പിന്നെ friends of bharathapuzha എന്ന ഒരു ഗ്രൂപ്പിൽ രാജേഷേട്ടനും ശ്രീധരൻ സർ ഒകെ ഉണ്ടായിരുന്നു... ഞാനും അംഗം ആയിരുന്നു... ഭാരത പുഴയുടെ സംരക്ഷണത്തിന് വേണ്ടി ഉള്ള ഗ്രൂപ്പ്‌ ആണത്... അങ്ങനെ ആണ് ശ്രീധരൻ സർ നെ കൊണ്ട് വരാൻ രാജേഷേട്ടനെ ബന്ധപെടാൻ കാരണം... അദ്ദേഹം ആണെങ്കിൽ സൈലൻ്റായി കാര്യങ്ങൾ കൃത്യമായി എക്സിക്യൂട്ട് ചെയുന്ന വ്യക്തി ആണെന് പണ്ട് ഒപ്പം പ്രവർത്തിച്ചപ്പോൾ തന്നെ മനസിലായിരുന്നു... ആ വിശ്വാസം കൂടോ ഉണ്ടായിരുന്നു അദ്ദേഹത്തെ സമീപിക്കുബോൾ...


10.യുവജനങ്ങൾക്ക് സമൂഹ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ എന്ത് സന്ദേശമാണ് നൽകാനുള്ളത്?

നമ്മൾ ആത്മാർഥമായി പ്രയത്നിച്ചാൽ കുറച്ചു വൈകി ആണെങ്കിലും ഫലം കാണും... സാമൂഹ്യ വികസന പ്രവർത്തനങ്ങളിൽ കൃത്യമായ കാഴ്ചപ്പാടോടെ അതിനു പറ്റിയ ആളുകളെ കണ്ടെത്തി മുന്നോട്ടു പോയാൽ വിജയൻ കാണാൻ കഴിയും...


11.ഇനിയും പ്രദേശത്ത് പരിഹരിക്കപ്പെടേണ്ട പ്രധാന വികസന ആവശ്യങ്ങൾ എന്തൊക്കെയാണ്?

ഒരു കാർഷിക ഗ്രാമമാണ് പെരുമുടിയൂർ അവിടെ ഒരുപാട് തണ്ണീർ തടങ്ങൾ തൊടുകൾ കുളങ്ങൾ ഒകെ ഉണ്ട് അവയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.... പട്ടാമ്പി town നിന്നും വെറും 3 km ദൂരത്തിൽ കിടക്കുന്ന പ്രദേശം ആണെങ്കിലും ബസ് സർവീസ് പോലുള്ളവ ഇല്ലാത്തതിനാൽ ഇപ്പോ ആകെ രാവിലെ മാത്രം ഒരു trip ആണുള്ളത്... അവിടത്തെ ആളുകളും വിദ്യാർത്ഥികളും യാത്ര ദുരിധം നേരിടുന്നുണ്ട്... പെട്ടെന്ന് ചെയ്യാൻ കഴിയുന്ന കാര്യം അല്ലെങ്കിലും അതിനൊക്കെ ഒരു പരിഹാരം കാണണം എന്നു ആഗ്രഹമുണ്ട്...

12."ഇന്ന് അടിപ്പാത യാഥാർത്ഥ്യമായത് കാണുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് എന്താണ്?"

ഇന്ന് അടിപാത യഥാർഥ്യമായത് കാണുമ്പോൾ ആദ്യം ഓർക്കുന്നത് അവിടെ പൊലിഞ്ഞു പോയ കുഞ്ഞു ജീവനുകളെ കുറിച്ചാണ്.... പിന്നെ ഇതൊന്നും നടക്കില്ല എന്നു പറഞ്ഞു തള്ളി കളഞ്ഞവരെ കുറിച്ചും...

13.ഇടതുപക്ഷക്കാർ പറയുന്നു എംഎൽഎയാണ് ഇതിനു  മുൻകൈയെടുത്തത്. കോൺഗ്രസുകാർ പറയുന്നു എംപിയാണ് ഇതിനു മുൻകൈയെടുത്ത് എന്നും പറയുന്നു ഇതിൻ്റെ യാഥാർത്ഥ്യമെന്ത്???

ഈ ചോദ്യത്തിന് മറുപടി പറയേണ്ടത് അവർ തന്നെയാണ്..... എന്താണ് അവർ ചെയ്തത് എന്നു ജനങ്ങളുടെ മുന്നിൽ പറയട്ടെ.... ഇവിടത്തെ ജനങ്ങൾക്ക് സത്യാവസ്ഥ അറിയുന്നത്.... ഇതിനെ കുറിച്ച് പറയാൻ ആണേൽ ഒരുപാട് ഉണ്ട്...

2017 ഇൽ സ്കൂളുകൾ സ്മാർട്ട്‌ ആകാൻ വേണ്ടി എല്ലാ goverment സ്കൂളുകളിലും പൂർവവിദ്യാർത്ഥി സംഗമം നടത്തുകയും ഓരോ ബാച്ച് ന്റെ കൈയിൽ നിന്നും പണം പിരിച്ചു സ്കൂൾ ടൈൽസ് ഇടാനും അടച്ചുറപ്പുള്ള ക്ലാസ്സ്‌ മുറിക്കൾ ഉണ്ടാകുകയും ഒകെ ചെയ്തിരുന്നു... ഓറിയന്റൽ സ്കൂളിൽ ഇത് പോലെ പൂർവവിദ്യാർത്ഥി സംഗമം നടന്നപ്പോൾ സ്കൂളിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്തപ്പോൾ ഈ റെയിൽവേ അണ്ടർ പാസ്സേജ് ന്റെ കാര്യം ഞാൻ ഉന്നയിച്ചിരുന്നു.... പുച്ഛത്തോടെ ആണ് അന്നത്തെ പഞ്ചായത്ത്‌ ഭരണ സമിതി അതിനെ തള്ളി കളഞ്ഞത്... അതൊന്നും നടക്കാൻ പോണില്ല... വേണമെങ്കിൽ അപ്പുറത് വെള്ളം പോവാൻ ആയി പണിതിട്ടുള്ള കമാനം നമ്മുക്ക് നടപ്പാത ആയി ഉപയോഗിക്കുന്നതിനെ ആലോചിക്കാം എന്നൊക്കെ പറഞ്ഞു തള്ളി കളയുകയായിരുന്നു..... ഒരു സമിതി ഉണ്ടാക്കാനോ ഒപ്പ് ശേഖരണം നടത്താൻ പോലും ആരും തെയ്യാറായില്ല.....

പിന്നെ സ്വാതന്ത്ര്യം കിട്ടി ഇത്രെയും കാലം 80 വർഷം കിട്ടിയിട്ടും ആർക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല... അതിൽ കോൺഗ്രസ്‌ സംസ്ഥാനവും കേന്ദ്രവും ഭരിച്ചു കമ്മ്യൂണിസ്റ്റ്‌ പാർട്ടി പഞ്ചായത്തും സംസ്ഥാനവും ഭരിച്ചു ഇവരുടെ ഒകെ MLA യും MP യും ഒകെ ഉണ്ടായിരുന്നു എന്ത് കൊണ്ട് അവിടെ അടിപാത കൊണ്ട് വരാൻ കഴിഞ്ഞില്ല... സത്യം പറഞ്ഞാൽ ഇവർ നാട്ടുകാരെ നുണ പറഞ്ഞു പറ്റിക്കുകയായിരുന്നു.... റെയിൽവേ അനുമതി കൊടുക്കുന്നില്ല എന്നാണ് ഇവർ നാട്ടുകാരെ ബോധിപ്പിച്ചു വെച്ചിരുന്നത് എന്നാൽ റെയിൽവേ ഒരു കാലത്തും അനുമതി കൊടുക്കാതിരുന്നിട്ടില്ല എന്നാണ് എന്റെ അറിവ്... റെയിൽവേ പറഞ്ഞിരുന്നത് അവിടെ നടത്തുന്ന നിർമാണ പ്രവർത്തികൾക്ക് ഫണ്ട്‌ റെയിൽവേ എടുക്കില്ല എന്നാണ്... ഫണ്ട്‌ സംസ്ഥാന സർക്കാർ കണ്ടെത്തണം.... പക്ഷേ ആ കുറ്റം റെയിൽവേയുടെ തലയിൽ ചാരി ഇവിടത്തെ ഭരണാധികൾ രക്ഷപെടുകയായിരുന്നു....

അവസാനം ഇതിനു വേണ്ടി കൂടിയ meeting ഇൽ train തടയാൻ വരെ നേതാക്കൾ ആഹ്വാനം ചെയിതു... കുറെ പാവങ്ങളെ കുരുതി കൊടുക്കാം എന്നല്ലാതെ അത് കൊണ്ട് എന്ത് പ്രയോജനം.... അവസാനം ശ്രീധരൻ സർ വന്നു ഇത് നടക്കും എന്നായപ്പോൾ അതിന്റെ അറ്റം പിടിക്കാൻ ഒരുപാട് പേര് വന്നു.... അതിനു ശേഷം അവിടെ റെയിൽവേ എഞ്ചിനീയർ മ്മാര് വരുന്നതും മറ്റു ഉദ്യോഗസ്ഥരെ കാണാൻ പോവുമ്പോഴും ഒകെ അവർ എന്നേ മാറ്റി നിർത്താൻ ശ്രദ്ധിച്ചു എന്നു വേണം പറയാൻ... കാരണം റെയിൽവേ സ്കൂൾ ആയി ബന്ധപ്പെട്ടാണ് വരുന്നത്.... സ്കൂളിലെ കമ്മിറ്റി PTA ഒകെ ഒരു രാഷ്ട്രീയ ചിന്താഗതിയോടെ പ്രവർത്തിച്ചു.... എന്നാലും ഇത് sanction ആയി എന്നുള്ള notice ആദ്യം എന്റെ കൈയിൽ ആണ് കിട്ടിയത് രാജേഷേട്ടൻ അയച്ചു തന്നിട്.... രാജേഷേട്ടൻ വഴി ശ്രീധരൻ സർ നെ ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടിരുന്നു.... സ്ഥലം സന്ദർശിച്ചു പോയപ്പോൾ തന്നെ സർ അടിപതയുടെ കാര്യം ഉറപ്പ് പറഞ്ഞിരുന്നു.... ശ്രീധരൻ സർ സ്ഥലം സന്ദർശിക്കാൻ വരുമ്പോ രാഷ്ട്രീയമായി വ്യത്യാസമില്ലാതെ ഞങ്ങൾ എല്ലാവരെയും അവിടെ വിളിച്ചു വരുത്തിയിരുന്നു.... അതില്ലാതെ ആരും അറിയാതെ സർ നെ കൊണ്ട് വന്നിരുന്നെങ്കിൽ ഈ അവകാശവാദം പറയാൻ ആർക്കും പറ്റില്ല... പക്ഷേ അവിടെ രാഷ്ട്രീയത്തിന് അപ്പുറം നാടിന്റെ വികസനവും പിന്നെ ഈ പദ്ധതി നടക്കണം എന്ന ചിന്തയുമാണ് എല്ലാവരെയും വിളിച്ചു വരുത്തി കാര്യങ്ങളുടെ വ്യാപ്തി സർ നെ അറിയിക്കാൻ കഴിഞ്ഞത്....

ഇപ്പോ പലരും പ്രചരണം നടത്തുന്നു MP ഫണ്ട്‌ ആണെന്.... ഈ പദ്ധതിയുടെ മുഴുവൻ ഫണ്ട്‌ റെയിൽവേ ആണ് വഹിക്കുന്നത്... പിന്നെ പറയുന്നു train speed കൂട്ടുന്നത് കൊണ്ട് റെയിൽവേ സ്വയം അവിടെ underpassage പണിയുന്നതാണ് എന്നു... എനിക്ക് ഉറപ്പ് ഉണ്ട് ശ്രീധരൻ സർ ന്റെ നിർദ്ദേശം ഇല്ലായിരുന്നെങ്കിൽ ചിലപ്പോ ആ വഴി തന്നെ റെയിൽവേ അടച്ചു പോയിരുന്നു അതിന്റെ ആദ്യ പടി ആയി അതിലൂടെ യാത്ര ചെയ്യാൻ ഉള്ള പടവുകൾ റെയിൽവേ നീക്കം ചെയ്തിരുന്നു......

പിന്നെയുള്ള പ്രചരണം ശ്രീധരൻ സർ വന്നത് കൊണ്ട് പദ്ധതിക്ക് വേഗം കൂടി എന്നാണ്.... എന്താണ് സത്യം സമ്മതിച്ചു കൊടുക്കാൻ ഇത്രേ മടി... ശ്രീധരൻ സർ വന്നത് കൊണ്ടും അദ്ദേഹത്തിന്റെ നിർദ്ദേശം കൊണ്ടുമാണ് റെയിൽവേ അവിടെ ഇങ്ങനെ ഒരു അടിപാത സ്വന്തം ചിലവിൽ ചെയ്തിട്ടുള്ളത്.... അത് ഓർക്കാതെ ഉള്ള പ്രചാരണങ്ങൾ കാണുമ്പോൾ വിഷമം ഉണ്ട്... പക്ഷേ ജനങ്ങൾക്ക് സത്യം അറിയാം....

രാഷ്ട്രീയം നാടിന്റെ നന്മക്ക് വേണ്ടി ആവണം എന്നാണ് എന്റെ അഭിപ്രായം


വിപിനെ കുറിച്ച്


പെരുമുടിയൂർ സ്വദേശിയായ വിപിൻ പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമാണ്. യുവമോർച്ച പട്ടാമ്പി മണ്ഡലം പ്രസിഡന്റായി തുടർച്ചയായി രണ്ട് തവണ പ്രവർത്തിച്ചിട്ടുണ്ട്. പെരുമുടിയൂർ റെയിൽവേ അടിപ്പാത യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളിൽ തുടക്കം മുതൽ ഇടപെട്ട പ്രധാന വ്യക്തികളിലൊരാളാണ് അദ്ദേഹം.


2024 സെപ്റ്റംബറിൽ ദുബായിലേക്ക് പോയ അദ്ദേഹം നിലവിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. വിദേശത്ത് ജോലി ചെയ്യുന്നതിനിടയിലും നാടിന്റെ വികസന വിഷയങ്ങളിൽ സജീവമായി ഇടപെടുകയും സാമൂഹിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു.

Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top